palakkad local

ഓണത്തിനൊരു മുറം പച്ചക്കറി: 87 ലക്ഷം വിത്തു പാക്കറ്റുകള്‍ വിതരണത്തിനായി ഒരുങ്ങി

പാലക്കാട്: ഹരിത കേരള മിഷന്റെ കീഴില്‍ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും  വിതരണം ചെയ്യുന്നതിന് 87 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ തയ്യാറായി. കൃഷി വകുപ്പും വിഎഫിപിസികെയും ചേര്‍ന്നാണ് വിത്തുകള്‍ വിതരണത്തിനെത്തിക്കുന്നത്.
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 13 സിഡിഎസുകളുടെ കീഴിലുള്ള പായ്ക്കിങ് കേന്ദ്രങ്ങളിലും വിഎഫ്പിസികെയുടെയും കര്‍ഷക സംഘങ്ങളുടെയും പായ്ക്കിങ് കേന്ദ്രങ്ങളിലുമാണ് മുഴുവന്‍  ജില്ലകളിലേക്കുമുള്ള വിത്ത് കിറ്റുകള്‍ തയ്യാറാക്കുന്നത്. ഒരു കിറ്റില്‍ 6 വ്യത്യസ്ത ഇനം വിത്തുകളടങ്ങിയ 3 കിറ്റുകള്‍ ഉള്‍പ്പെടും. വെണ്ട, ചീര, പയര്‍, മുളക്, വഴുതന, തക്കാളി, കുമ്പളം, മത്തന്‍, പാവല്‍, പടവലം തുടങ്ങിയ വിത്തുകളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.  ജൂണ്‍ 5 മുമ്പായി എല്ലാ വിതരണ കേന്ദ്രങ്ങളിലും വിത്ത് കിറ്റുകളെത്തിക്കും. 2000 ഓളം വനിതകള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി തൊഴില്‍ ലഭിച്ചു. 20 ലക്ഷത്തോളം രൂപ കുടുംബശ്രീ വനിതകള്‍ക്കു കൂലിയിനത്തില്‍ ലഭിക്കും .ചിറ്റൂര്‍, പെരുമാട്ടി, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, എന്നിവിടങ്ങളിലെ 180 ഓളം കര്‍ഷകരാണ് വിത്ത് ഉദ്പാദിപ്പിച്ചത്.  സംസ്ഥാനത്തെ 12,500 സ്‌കൂളുകള്‍ വഴി 42 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിത്തുകള്‍ നല്‍കും.
Next Story

RELATED STORIES

Share it