kannur local

ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കുന്നു : സിഐടിയു



കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയിലെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ അരാജകത്വം വളര്‍ത്താനുള്ള ചിലരുടെ ശ്രമം തിരിച്ചറിയണമെന്ന് ഓട്ടോ ലേബര്‍ യൂനിയന്‍ (സിഐടിയു) അഭ്യര്‍ഥിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ പാര്‍ക്ക് ചെയ്യുന്ന നാലായിരത്തോളം ഓട്ടോറിക്ഷകള്‍ക്കാണ് കെസി നമ്പര്‍ നല്‍കിയത്. ഇത് ഒമ്പതിനായിരമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. പൊതുവെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കാരണം പുറത്തുള്ള ഒറ്റപ്പെട്ട ഓട്ടോറിക്ഷകള്‍ നഗരത്തിലെത്തുന്നുണ്ട്. ഇവര്‍ക്കും കെസി നമ്പര്‍ നല്‍കുന്നുവെന്ന കള്ളപ്രചാരണമാണ് അഴിച്ചുവിടുന്നത്. പല പ്രശ്‌നങ്ങള്‍ക്കും കോടതിയില്‍ പോയി തൊഴിലാളികള്‍ക്ക് അനുകൂലമായി നിലപാടെടുത്തെന്നു പറയുന്ന സംഘടനകള്‍ പോലും തൊഴിലാളികള്‍ക്കിടിയിലും ജീവനക്കാര്‍ക്കിടയിലും പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഇവരുടെ കള്ളക്കളി തിരിച്ചറിഞ്ഞപ്പോഴാണ് അരാജകത്വം സൃഷ്ടിക്കാന്‍ പുറപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് എ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ വി പ്രകാശന്‍, എ ജ്യോതീന്ദ്രന്‍, എന്‍ അജിത്ത്, സി ഷാജി, സി ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it