Flash News

'ഓഖി' ഗുജറാത്ത് തീരത്തേക്ക്

ഓഖി ഗുജറാത്ത് തീരത്തേക്ക്
X


ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടയുണ്ട്.കേരളത്തില്‍ ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.തിങ്കളാഴ്ച കാറ്റിന്റെ വേഗം കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. അടുത്ത 12 മണിക്കൂര്‍ കൂടി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരത്ത് കടല്‍ക്ഷോഭമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it