World

ഓക്‌സ്ഫാമിനെ സമ്മര്‍ദത്തിലാക്കി വെളിപ്പെടുത്തല്‍

ലണ്ടന്‍: ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഓക്‌സ്ഫാമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി  അന്വേഷണ സംഘം മേധാവിയുടെ വെളിപ്പെടുത്തല്‍. 2012 മുതല്‍ 2015 വരെ ഓക്‌സ്ഫാം ഉദ്യോഗസ്ഥര്‍ക്കേതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഹെലന്‍ ഇവാന്‍സ് ആണ് സംഘടനയ്‌ക്കെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതായി അറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതി ഓക്‌സ്ഫാം അധികൃതര്‍ അവഗണിക്കുന്നതില്‍ ഇവാന്‍സ് ആശങ്ക രേഖപ്പെടുത്തി. സഹായത്തിനു പകരമായി ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതടക്കമുള്ള പരാതികള്‍ തന്റെ മുന്നിലെത്തിയതായി അവര്‍ അറിയിച്ചു. ബ്രിട്ടനിലെ ചാരിറ്റി സ്ഥാപനത്തിലെ ഏംഗം കൗമാരക്കാരനായ ജീവനക്കാരനെ പീഡിപ്പിച്ചതായും പരാതി ലഭിച്ചിട്ടുണ്ട്. 10 ശതമാനം ജീവനക്കാരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് ദക്ഷിണ സുഡാന്‍ അടക്കമുള്ള മൂന്നു രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായത്. മറ്റുള്ളവര്‍ മാനഭംഗത്തിനിരയാവുകയോ സഹപ്രവര്‍ത്തകരുടെ ബലാല്‍സംഗത്തിനിര—യാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തന്റെ അന്വേഷണത്തിനു പിന്തുണ വേണമെന്ന ആവശ്യം ഓക്‌സ്ഫാം അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്നും അവര്‍ പറഞ്ഞു.  എന്തുകൊണ്ടാണ് പിന്തുണ നല്‍കാന്‍ അധികൃതര്‍ തയ്യാറാവാത്തതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു.  ഹെയ്തി, ഛാദ് രാജ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഓക്‌സ്ഫാം പരാജയപ്പെട്ടെന്നു കാണിച്ച് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് പെന്നി ലോറന്‍സ് കഴിഞ്ഞ ദിവസം രാജിവച്ചു.   ലൈംഗികപീഡന ആരോപണങ്ങളെത്തുടര്‍ന്ന് ഓക്‌സ്ഫാമിന് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്നു ബ്രിട്ടന്‍ അറിയിച്ചിരുന്നു. ഓക്‌സ്ഫാമിന്റെ നടപടികളെ ഹെയ്തി പ്രസിഡന്റ് ജുവെനേല്‍ മോയ്‌സെ ശക്തമായി അപലപിച്ചു.
Next Story

RELATED STORIES

Share it