ഒളിംപിക്‌സ് ദീപശിഖ ബ്രസീല്‍ ഏറ്റുവാങ്ങി

ഏതന്‍സ്: കാല്‍പന്തുകളിയുടെ ഈറ്റില്ലമായ ബ്രസീല്‍ ഒളിംപിക്‌സ് ലഹരിയിലേക്ക്. ആഗസ്തില്‍ റിയോ ഡി ജനയ്‌റോയില്‍ അരങ്ങേറുന്ന ഒളിംപിക്‌സിനെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ബ്രസീല്‍.
ഒളിംപിക്‌സ് ആഘോഷങ്ങ ള്‍ക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ദീപശിഖ കഴിഞ്ഞ ദിവസം റിയോ ഗെയിംസ് സംഘാടകര്‍ ഏറ്റുവാങ്ങി. ഒളിംപിക്‌സിന്റെ ജന്‍മനാടായ ഗ്രീസിലെ ഏതന്‍സില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ദീപശിഖ സംഘാടകര്‍ കൈപ്പറ്റിയത്.
ആറു ദിവസം ഗ്രീസിലെ പ്ര ധാന നഗരങ്ങൡലൂടെ സഞ്ചരിച്ച ദീപശിഖയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് അഗ്‌നി പകര്‍ന്നത്. പുരാതന ഒളിംപിയയില്‍ നടന്ന ചടങ്ങില്‍ സൂര്യപ്രകാശത്തില്‍ നിന്നാണ് ദീപശിഖ ജ്വലിച്ചത്.
330 ബിസിയില്‍ സ്ഥാപിച്ച സ്റ്റേഡിയത്തിലാണ് കഴിഞ്ഞ ദി വസത്തെ ചടങ്ങുകള്‍ അരങ്ങേറിയത്. ഗ്രീസിന്റെ തുഴച്ചില്‍ വനിതാ ലോക ചാംപ്യനായ കാതറീന നികോളെയ്ദു സ്‌റ്റേഡിയത്തി ല്‍ സ്ഥാപിച്ച സുവര്‍ണസ്തൂപത്തിലേക്ക് ദീപശിഖയില്‍ നിന്ന് അഗ്‌നി പകര്‍ന്നപ്പോള്‍ കാണിക ള്‍ ആഹ്ലാദരാവം മുഴക്കി. അവിസ്മരണീയമായ ഒരു ഗെയിംസ് തങ്ങള്‍ ഉറപ്പു നല്‍കുന്നുവെന്ന് റിയോ ഗെയിംസ് മേധാവി കാര്‍ലോസ് നുസ്മാന്‍ ദീപശിഖയേറ്റുവാങ്ങിയ ശേഷം പ്രതികരിച്ചു.
ദീപശിഖ ഉടന്‍ ബ്രസീലിലെത്തില്ല. ജനീവയില്‍ യുഎന്‍ ആസ്ഥാനത്തു നടക്കാനിരിക്കുന്ന ചടങ്ങിനൊടുവില്‍ അടുത്ത മാസം മൂന്നിന് ദീപശിഖ ബ്രസീലിലെത്തും. തുടര്‍ന്ന് രാജ്യത്തുടനീളം പര്യടനം നടത്തിയ ശേഷം ദീപശിഖ ആഗസ്ത് അഞ്ചിന് ഗെയിംസിന്റെ ഉദ്ഘാടനവേദിയിലെത്തും.
ഏകദേശം 12,000ത്തോളം പേര്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന ദീപശിഖാ പ്രയാണത്തില്‍ പങ്കാളികളാവുമെന്നാണ് റിപോര്‍ട്ട്. ആഗ്‌സ്ത് അഞ്ചു മുതല്‍ 21 വരെയാണ് റിയോ ഒളിംപിക്‌സ് അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it