kozhikode local

ഒളവണ്ണയില്‍ വ്യവസായ മേഖലാ പ്രഖ്യാപനം; പ്രതിഷേധം കനക്കുന്നു

ഒളവണ്ണ: കോഴിക്കോടന്‍കുന്ന്, പാറമ്മല്‍, മൂര്‍ഖനാട്, ചാത്തോത്തറ തുടങ്ങി ഒളവണ്ണ പഞ്ചായത്തിലെ 11,12,13 വാര്‍ഡുകളെ ഇന്‍ഡസ്ട്രിയല്‍ ഏരിയയായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഎമ്മും മുസ്ലീം ലീഗുമൊഴികെയുളള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രക്ഷോഭനീക്കത്തിലാണ് . കോണ്‍ഗ്രസും   ബിജെപിയും സംസ്ഥാന, ജില്ലാ നേതാക്കളെ രംഗത്തിറക്കി സമരം ശക്തിപ്പെടുത്താനുളള ശ്രമം തുടങ്ങിക്കഴിഞ്ഞു .
കോഴിക്കോടന്‍കുന്ന്,മൂര്‍ക്കനാട് ,പാറമ്മല്‍ പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയാണ് എല്‍ ഡിഎഫ് സര്‍ക്കാറും പഞ്ചായത്ത് ഭരണകൂടവും വ്യവസായ മേഖല പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത് .ഗ്രാമസഭകളില്‍ പോലും ചര്‍ച്ച ചെയ്യാതെ ജനങ്ങളില്‍ നിന്ന് ഒളിച്ച്‌വെച്ച് നിഗൂഢമായാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നതെന്ന്് നാട്ടുകാര്‍ പറയുന്നു.
ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശം വ്യവസായ മേഖല ആയി മാറുന്നതോടെ ആവാസവ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുമെന്ന ഉത്കണ്ഠയില്‍ കഴിയുകയാണ് തദ്ദേശവാസികള്‍ . പുതിയ നിര്‍മ്മാണ പ്രവര്‍ത്തനത്തേയും ബാധിക്കും. മലിനീകരണ പ്രശ്്‌നമുള്‍പ്പെടെയുളള ആരോഗ്യ ഭീഷണികളും ഭീതി ഉണര്‍ത്തുന്നു.
വ്യവസായം വേണ്ട എന്നല്ല ജനങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് ഇത്തരം പദ്ധതികള്‍ ഒഴിവാക്കേണ്ടതാണെന്ന് ഇവിടം സന്ദര്‍ശിച്ച രാഷ്ടീയ നേതാക്കള്‍ ഒന്നടങ്കം പറയുന്നു . ജനങ്ങളോടുള്ള ഈ വെല്ലുവിളി അവസാനിപ്പിച്ച് പഞ്ചായത്ത് ഭരണകൂടം ജനങ്ങളോടൊപ്പം നില്‍ക്കണമെന്നും ഈ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖ് പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുവാന്‍ താന്‍ മുന്‍പന്തിയിലുണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും വ്യവസായമന്ത്രിയുമായും സംസാരിക്കുമെന്നും എം കെ രാഘവന്‍ എംപി വ്യക്തമാക്കി. ബിജെപി വികസനത്തിന് എതിരല്ല, ജനങ്ങളെകൂടി ഉള്‍ക്കൊണ്ടുള്ള വികസനം വേണം. എന്നാല്‍ ഇവിടെ നടന്നത് ഏകപക്ഷീയമായ തീരുമാനമാണ്.
അതുകൊണ്ട് ബിജെപി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it