Flash News

ഒളവണ്ണയിലും ചേര്‍ത്തലയിലും കുമളിയിലും നാളെ ഹര്‍ത്താല്‍

ഒളവണ്ണയിലും ചേര്‍ത്തലയിലും കുമളിയിലും നാളെ ഹര്‍ത്താല്‍
X



ചേര്‍ത്തല നഗരത്തില്‍ നാളെ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. ഗവ.ഗേള്‍സ് സ്‌കൂളിന് സമീപമുള്ള ബിഎംഎസ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ചില്ലകളും കൊടിമരവും തകര്‍ന്നിരുന്നു.
കുമളി ടൗണിലെ വ്യാപാരിയെ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കുമളിയില്‍ നാളെ ഉച്ചവരെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. കൊളുത്തുപാലത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ജയിംസ് ചക്കാലയ്ക്കലിനാണ് മര്‍ദ്ദനമേറ്റത്. രാവിലെ 11ന് കെ.വി.വി.ഇ.എസ് കുമളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തും.

[related]
Next Story

RELATED STORIES

Share it