wayanad local

ഒറ്റമുറിക്കുള്ളില്‍ കഴിയുന്ന വയോധികന് ലൈഫ് മിഷന്‍ പദ്ധതിയിലും വീടില്ല

സുല്‍ത്താന്‍ ബത്തേരി: ഒറ്റമുറിക്കൂരയില്‍ ഒറ്റയ്ക്ക് കഴിയുന്ന 72കാരന്് ലൈഫ് മിഷന്‍ പദ്ധയിലും വീടില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ മാലക്കാപ്പ് പുളിയക്കോട് ഗോപാലനാണ് ഒറ്റമുറിക്കൂരയില്‍ അധികൃതരുടെ കാരുണ്യം കാത്തു കഴിയുന്നത്്. ഓലകൊണ്ടു മറച്ച കൂര ഒരുവര്‍ഷം മുമ്പ് മഴയിലും മറ്റും തകര്‍ന്നതോടെയാണ്  ഗോപാലന്‍ ജീവിതം മറച്ചുകെട്ടിയ ഒറ്റമുറിക്കൂരയിലേക്ക് മാറ്റിയത്. നൂല്‍പ്പുഴ പഞ്ചായത്തിലെ മാലക്കാപ്പെത്തിയാല്‍ ദൈന്യതനിറഞ്ഞ മുഖവുമായി ഒറ്റമുറക്കൂരയുടെ പുറത്തു നില്‍ക്കുന്ന ഈ മനുഷ്യനെ കാണാം.
മുഖത്ത് കാലംതീര്‍ത്ത ചുളിവുകള്‍. കുഴിഞ്ഞ കണ്ണുകള്‍. ഇദ്ദേഹം ഒറ്റമുറിക്കൂരയില്‍ താമസമാരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. വീടിനായി സര്‍ക്കാര്‍ ഓഫിസുകളുടെ വാതിലുകള്‍ മുട്ടി തളര്‍ന്നു. ജനറല്‍ വിഭാഗമായതിനാല്‍ വീടില്ലെന്നാണത്രേ പറയുന്നത്. ഒരുവര്‍ഷം മുമ്പ് ഓലകൊണ്ടു മറച്ച ഒരു പുരയിലായിരുന്നു താമസം. അതു കാലപ്പഴക്കത്താലും മറ്റും തകര്‍ന്നു. ഇതിനോട് തൊട്ടുചേര്‍ന്നാണ് ഇപ്പോഴത്തെ കൂര. മഴ പെയ്താല്‍ വെള്ളം അകത്താണ്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെട്ട് വീട് അനുവദിക്കണമെന്നാണ് ഗോപാലന്റെ അപേക്ഷ.
Next Story

RELATED STORIES

Share it