thrissur local

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രിന്‍ 3 മുതല്‍ 12 രൂപയാക്കുമെന്ന് കെബിഡബ്ല്യുഎ്

മാള: വേനല്‍ ചൂടില്‍ വെന്തുരുകുന്ന ജനത്തിന് ആശ്വാസമേകികൊണ്ട് കുപ്പിവെള്ളത്തിന്റെ വില കുറയുന്നു. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേര്‍ഴ്‌സ് അസോസിയേഷന്റെ (കെബിഡബ്ല്യുഎ) കീഴിലുള്ള കമ്പനികള്‍ വിപണിയിലിറക്കുന്ന കുപ്പിവെള്ളം ഒരു ലിറ്റര്‍ ബോട്ടിലിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാ ര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അസോസിയേഷനില്‍പ്പെട്ട 102 അംഗങ്ങളില്‍ നാലില്‍ മൂന്ന് ഭാഗത്തിന്റെയും തീരുമാന പ്രകാരമാണ് കുപ്പിവെള്ളത്തിന്റെ വില കുറക്കുന്നത്. 2001 മുതല്‍ പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികളുടെ ഏക സംഘടനയാണ് കെ ബി ഡബ്ല്യു എ. മുന്‍പ് 10 രൂപയായിരുന്ന കുപ്പിവെള്ളത്തിന്റെ വില ക്രമേണ 12, 15, 17 എന്നിങ്ങനെ ഉയര്‍ന്നാണിപ്പോള്‍ 20 രൂപയിലെത്തിയിരിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കടന്നു വരവോടെയാണിത്രയും വിലകളായത്. വില കൂടുതലെങ്കില്‍ ഗുണം കൂടുമെന്ന മിഥ്യാധാരണ മാറ്റുകയെന്നതും അസോസിയേഷന്റെ ലക്ഷ്യമാണ്.
ഇന്ത്യയിലെ കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ചെറുകിട വന്‍കിട ഭേദമില്ലാതെ ഏകീകൃത സ്വഭാവമുള്ളതാണ്. ബിഐഎസിന്റെ നിബന്ധനകളനുസരിച്ചാണ് കുപ്പിവെള്ളത്തിന്റെ നിര്‍മാണവും വിപണനവും നടത്താനാകൂ. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ തന്നെയാണ് കുപ്പിവെള്ളത്തിന്റെ വില കുറക്കാനുള്ള തീരുമാനം അസോസിയേഷന്‍ എടുത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ ഏപ്രില്‍ രണ്ട് മുതല്‍ ഹോട്ടല്‍, റസ്‌റ്റോറന്റ്, ചില്ലറ വില്‍പ്പന കടകള്‍ എന്നിവയില്‍ നിന്നും കെബിഡബ്ല്യുഎയുടെ തീരുമാനപ്രകാരമുള്ള 12 രൂപ മാത്രം നല്‍കി കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ഥിക്കുന്നു. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ കെ എസ് സഞ്ചിത്ത്, ഡേവീസ് കൂനപ്പറമ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മാള: വേനല്‍ ചൂടില്‍ വെന്തുരുകുന്ന ജനത്തിന് ആശ്വാസമേകികൊണ്ട് കുപ്പിവെള്ളത്തിന്റെ വില കുറയുന്നു. കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേര്‍ഴ്‌സ് അസോസിയേഷന്റെ (കെബിഡബ്ല്യുഎ) കീഴിലുള്ള കമ്പനികള്‍ വിപണിയിലിറക്കുന്ന കുപ്പിവെള്ളം ഒരു ലിറ്റര്‍ ബോട്ടിലിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാ ര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അസോസിയേഷനില്‍പ്പെട്ട 102 അംഗങ്ങളില്‍ നാലില്‍ മൂന്ന് ഭാഗത്തിന്റെയും തീരുമാന പ്രകാരമാണ് കുപ്പിവെള്ളത്തിന്റെ വില കുറക്കുന്നത്. 2001 മുതല്‍ പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികളുടെ ഏക സംഘടനയാണ് കെ ബി ഡബ്ല്യു എ. മുന്‍പ് 10 രൂപയായിരുന്ന കുപ്പിവെള്ളത്തിന്റെ വില ക്രമേണ 12, 15, 17 എന്നിങ്ങനെ ഉയര്‍ന്നാണിപ്പോള്‍ 20 രൂപയിലെത്തിയിരിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കടന്നു വരവോടെയാണിത്രയും വിലകളായത്. വില കൂടുതലെങ്കില്‍ ഗുണം കൂടുമെന്ന മിഥ്യാധാരണ മാറ്റുകയെന്നതും അസോസിയേഷന്റെ ലക്ഷ്യമാണ്.
ഇന്ത്യയിലെ കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ചെറുകിട വന്‍കിട ഭേദമില്ലാതെ ഏകീകൃത സ്വഭാവമുള്ളതാണ്. ബിഐഎസിന്റെ നിബന്ധനകളനുസരിച്ചാണ് കുപ്പിവെള്ളത്തിന്റെ നിര്‍മാണവും വിപണനവും നടത്താനാകൂ. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ തന്നെയാണ് കുപ്പിവെള്ളത്തിന്റെ വില കുറക്കാനുള്ള തീരുമാനം അസോസിയേഷന്‍ എടുത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ ഏപ്രില്‍ രണ്ട് മുതല്‍ ഹോട്ടല്‍, റസ്‌റ്റോറന്റ്, ചില്ലറ വില്‍പ്പന കടകള്‍ എന്നിവയില്‍ നിന്നും കെബിഡബ്ല്യുഎയുടെ തീരുമാനപ്രകാരമുള്ള 12 രൂപ മാത്രം നല്‍കി കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ഥിക്കുന്നു. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ കെ എസ് സഞ്ചിത്ത്, ഡേവീസ് കൂനപ്പറമ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it