palakkad local

ഒരു മാസത്തിനിടെ കവര്‍ന്നത് 62പവന്‍; മോഷ്ടാക്കളുടെ ഇഷ്ട താവളമായി പട്ടാമ്പി

പട്ടാമ്പി: പട്ടാമ്പി മേഖലയില്‍ നിന്ന് മോഷ്ടാക്കള്‍ ഒരുമാസത്തിനിടെ കവര്‍ന്നത് 62 പവനോളം സ്വര്‍ണാഭരണം. പണവും മറ്റ് സാമഗ്രികളും വ്യാപകമായി മോഷണം പോയിട്ടുണ്ട്. ഒരുമാസത്തോളമായി പട്ടാമ്പി മേഖലയില്‍ മോഷണ പരമ്പരയാണ്. ഏപ്രില്‍ 21ന് തിരുവേഗപ്പുറ വിളത്തൂരിലാണ് അടുത്തകാലത്തെ ആദ്യമോഷണം റിപോര്‍ട്ട് ചെയ്തത്.
വീടിന്റെ ഓടുപൊളിച്ച് കയറി, കിടന്നുറങ്ങിയവരുടെ ദേഹത്തു നിന്നടക്കം 30 പവനോളം സ്വര്‍ണാഭരണവും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപയുമാണ് കവര്‍ന്നത്. 28ന് മേലെ പട്ടാമ്പിയിലെ സ്റ്റുഡിയോവില്‍നിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന കാമറയാണ് മോഷ്ടിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ മുതുതല പഞ്ചായത്ത് പരിധിയിലായിരുന്നു ഭവന ഭേദനം. തട്ടിന്റെ ഓട് പൊളിച്ചും മുന്‍ഭാഗങ്ങളിലെ വാതില്‍ അറുത്തു മുറിച്ചു മായിരുന്നു കൊള്ള. പോലിസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു.





Next Story

RELATED STORIES

Share it