ഒമ്പതു മാസത്തിനിടെ രാജസ്ഥാനില്‍ കൊല്ലപ്പെട്ടത് നാല് മുസ്‌ലിംകള്‍

ജയ്പൂര്‍: ലൗജിഹാദ് ആരോപിച്ച് ഹിന്ദുത്വര്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയടക്കം നാലുപേരാണ് രാജസ്ഥാനില്‍ കഴിഞ്ഞ ഒമ്പതു മാസത്തിനിടെ മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള സംഘപരിവാര ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഏപ്രില്‍ 1 നാണ്് രാജസ്ഥാനിലെ ആള്‍വാറില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ സംഘപരിവാരബന്ധമുള്ള ഇരുനൂറോളം ഗോരക്ഷാ ഗുണ്ടകള്‍ വാഹനം തടഞ്ഞ് വലിച്ചിറക്കി മര്‍ദിച്ചു കൊലപ്പെടുത്തിയത്. പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഈ കേസില്‍ പിടിയിലായ ആറു ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പോലിസ് വെറുതെ വിടുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 16ന് പ്രതാപ്ഗഡില്‍ സഫര്‍ ഹുസയ്ന്‍ എന്ന സാമൂഹിക പ്രവര്‍ത്തകനെ സംഘപരിവാര അനുകൂലികളായ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. സ്വച്ഛ്ഭാരത് പദ്ധതിയിലെ ക്രമക്കേട് ചോദ്യം ചെയ്തതിനാണ് സ്വച്ഛ്ഭാരത് പദ്ധതി ജീവനക്കാര്‍ ചേര്‍ന്ന് ഹുസയ്‌നെ മര്‍ദിച്ചു കൊന്നത്. മുനിസിപ്പാലിറ്റി അധ്യക്ഷ ന്‍ അശോക് ജയിന്‍ നോക്കിനില്‍ക്കെയാണ് ഈ കൊലപാതകം. നവംബര്‍ 10ന് ഉമര്‍ മുഹമ്മദ് എന്ന 35കാരനെ ഗോരക്ഷാ ഗുണ്ടകള്‍ ഭരത്പൂരില്‍ വച്ച് വെടിവച്ചുകൊന്നു.
Next Story

RELATED STORIES

Share it