ernakulam local

'ഒപ്പന'യില്‍ മാര്‍ഗംകളി മുതല്‍ മന്ത്രികൊച്ചമ്മ വരെ

തൊടുപുഴ: ഇന്നലെ പ്രധാന വേദിയില്‍ ഉച്ചയോടെ ഒപ്പന കളിക്കാനെത്തിയതാണ് എറണാകുളം ലോ കോളജ് വിദ്യാര്‍ഥികള്‍.
കര്‍ട്ടണ്‍ ഉയര്‍ന്നപ്പോള്‍ കാണികളും വിധികര്‍ത്താക്കളും ഒരു പോലെ അന്തം വിട്ടു. രണ്ട് മൊഞ്ചത്തിമാരും രണ്ട് മാര്‍ഗംകളിക്കാരും തിരുവാതിര വേഷം ധരിച്ച അംഗനമാരും ചേര്‍ന്ന് മാപ്പിള ഇശലിന്റെ താളത്തില്‍ മണവാട്ടിയെ വേദിയിലെത്തിച്ചു.
മാപ്പിളപ്പാട്ടില്‍ നിന്നും മാര്‍ഗംകളിയിലേയ്ക്ക് ചുവടുമാറി, അവര്‍ തിരുവാതിരയിലെത്തി, തിരുവാതിര നാടന്‍പാട്ടായി, അങ്ങനെ പോയി ഒപ്പന. ഇതോടെ പ്രേക്ഷകരുടെ കയ്യടിയും ആരവവും കേട്ട് വിധികര്‍ത്താക്കളും ഡെസ്‌കില്‍ താളം പിടിച്ച് ആസ്വദിച്ചു. മാര്‍ഗംകളി മുതല്‍ നാടന്‍പാട്ട് നിറഞ്ഞാടിയ വേദിയില്‍ മന്ത്രികൊച്ചമ്മ വരുന്നുണ്ടേ...ആര്‍പ്പോ.. ഇറ് റോ... എന്ന സിനിമാഗാനത്തിനൊപ്പം ചുവട് വച്ചാണ് മത്സരാര്‍ഥികള്‍ വേദി വിട്ടത്. കലാപരമായ മികവ് കാട്ടിയില്ലങ്കിലും ആലസ്യത്തിലായിരുന്ന സദസിനെ ഉണര്‍ത്തി അവര്‍ മടങ്ങി.
Next Story

RELATED STORIES

Share it