ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ സിറ്റി ഇന്നിറങ്ങും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നു സ്റ്റോക്ക് സിറ്റിയുമായി ഏറ്റുമുട്ടും.
മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റ്ഹാമിനെയും ടോട്ടനം വെസ്റ്റ്‌ബ്രോമിനെയും വാട്‌ഫോര്‍ഡ് നോര്‍വിച്ചിനെയും ആഴ്‌സനല്‍ സണ്ടര്‍ലാന്റിനെയും ലെസ്റ്റര്‍ സിറ്റി സ്വാന്‍സിയെയും സതാംപ്റ്റന്‍ ആസ്റ്റന്‍വില്ലയെയും ചെല്‍സി ബേണ്‍മൗത്തിനെയും നേരിടും.
14 റൗണ്ടുകള്‍ കഴിഞ്ഞപ്പോ ള്‍ 29 പോയിന്റോടെയാണ് സിറ്റി തലപ്പത്തു നില്‍ക്കുന്നത്. ഇതേ പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി തൊട്ടുതാഴെയുണ്ട്. മാഞ്ചസ്റ്റര്‍ (28 പോയിന്റ്), ആഴ്‌സനല്‍ (25) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. പരിക്കുമൂലം ക്യാപ്റ്റന്‍ വിസെന്റ് കൊംപനി, ഗോ ള്‍കീപ്പര്‍ ജോ ഹര്‍ട്ട് എന്നിവര്‍ ഇന്നു സിറ്റി നിരയിലുണ്ടാവില്ല.
Next Story

RELATED STORIES

Share it