Flash News

ഒന്നരവയസ്സുകാരന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി



പത്തനംതിട്ട: വീ കോട്ടയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആദിദേവിന്റെ (ഒന്നര വയസ്സ്) മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തി. മാളിയേക്കല്‍ ക്ഷേത്രത്തിനു സമീപം കക്കാട്ട് പടിയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജഡം കിട്ടിയത്. വള്ളിക്കോട് കോട്ടയം തുണ്ടില്‍ തെക്കേതില്‍ ജിനുവിന്റെയും വിദ്യയുടെയും ഏക മകനാണ്. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും. വീടിനു സമീപത്തു നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ മാളിയേക്കല്‍ ക്ഷേത്രത്തിനു സമീപം കക്കാട്ട് പടിയില്‍ നിന്നാണ് മൃതദേഹം  കണ്ടെടുത്തത്. വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ മൃതശരീരം കണ്ടെത്തിയത്. കോട്ടയത്തു നിന്നുള്ള നാലംഗ മുങ്ങല്‍വിദഗ്ധരും എത്തിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായത്. ഇന്നലെ വൈകീട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നു.
Next Story

RELATED STORIES

Share it