ഒഡീഷയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

ഡിയോഗര്‍ (ഒഡീഷ): ഓപറ ട്രൂപ്പിലെ കലാകാരന്‍മാരുമായി പോവുകയായിരുന്ന ബസ് ഡിയോഗര്‍ ജില്ലയില്‍ മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ഇന്നലെ വൈകീട്ടാണു സംഭവം. ബര്‍ഗ്ര ജില്ലയിലെ റംതയിലേക്ക് പോവുകയായിരുന്ന ബസ് 250 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാല്‍പ്പതിലധികം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
25 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലിസ് അറിയിച്ചു. 11 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനറേറ്ററുകള്‍ എത്തിച്ച് വെളിച്ചം ഏര്‍പ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് ഡിയോഗര്‍ പോലിസ് മേധാവി സാറാ ശര്‍മ പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Next Story

RELATED STORIES

Share it