Second edit

ഒക്ടോബര്‍ 27

ഇന്നു വയലാര്‍ രാമവര്‍മയുടെ 40ാം ചരമവാര്‍ഷികദിനം. സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരാ തത്ത്വശാസ്ത്രത്തെയും എന്ന് ഉറച്ചുപാടിയ കവിയായിരുന്നു അദ്ദേഹം. എന്നാല്‍, കവി എന്നതിലേറെ വയലാര്‍ ജനമനസ്സില്‍ ജീവിക്കുന്നത് ഗാനരചയിതാവെന്ന നിലയിലാണ്. സിനിമയ്ക്കും നാടകത്തിനും വേണ്ടി വയലാര്‍ എഴുതിയ പാട്ടുകള്‍ പതിറ്റാണ്ടുകള്‍ക്കുശേഷവും മലയാളികള്‍ ഗൃഹാതുരത്വത്തോടെ പാടിക്കൊണ്ടിരിക്കുന്നു.
ഒക്ടോബര്‍ മലയാളികള്‍ക്കു നൊമ്പരത്തിന്റെ മറ്റൊരു ഓര്‍മയും പ്രദാനം ചെയ്യുന്നുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയത് രക്തസാക്ഷികളുടെ ചോരകൊണ്ടുകൂടിയാണ്. മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍, ഒഞ്ചിയം എന്നിങ്ങനെ കമ്മ്യൂണിസ്റ്റുകള്‍ രക്തസാക്ഷികളായിത്തീര്‍ന്ന നിരവധി ഗ്രാമങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാമതായി ഗണിക്കപ്പെടേണ്ട ദേശമാണ് വയലാര്‍. പുന്നപ്ര-വയലാറില്‍ സര്‍ സിപിക്കെതിരായി നടന്ന സമരത്തില്‍ എഴുന്നൂറിലേറെ ആളുകള്‍ വെടിയേറ്റു മരിച്ചു. അതു സംഭവിച്ചത് ഒക്ടോബര്‍ അവസാനത്തിലാണ്. അവരുടെ സ്മരണകളിരമ്പുന്ന രണസ്മാരകങ്ങള്‍ പ്രസരിപ്പിച്ച വിപ്ലവബോധമാണ് വയലാര്‍ എന്ന കമ്മ്യൂണിസ്റ്റ് കവിയെ സൃഷ്ടിച്ചത്. വയലാറിലെ വലിയ ചുടുകാട്ടിലെ ബലികുടീരങ്ങളായിരുന്നു അദ്ദേഹത്തിന്റെ നിത്യപ്രചോദനം.
തങ്ങള്‍ക്കു പ്രിയങ്കരനായ കവിയെയും പുതിയൊരു ലോകത്തിനു വേണ്ടി പോരാടാനിറങ്ങിയ രക്തസാക്ഷികളെയും കേരളം സ്മരിക്കുന്ന മാസമാണ് ഒക്ടോബര്‍; ഇന്നേ ദിവസം ആ ഓര്‍മകള്‍ വിജൃംഭിക്കുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it