ഒകിനാവ യുഎസ് സൈനികതാവള വിപുലീകരണം ജപ്പാന്‍ നിര്‍ത്തി

ടോക്കിയോ: ഒകിനാവയിലെ വിവാദ യുഎസ് സൈനിക താവള വിപുലീകരണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ ഉത്തരവിട്ടു. കേന്ദ്ര- പ്രാദേശിക ഭരണകൂടങ്ങള്‍ക്കിടയിലെ ദീര്‍ഘനാളത്തെ തര്‍ക്കത്തില്‍ കോടതി മധ്യസ്ഥതയില്‍ ഉരുത്തിരിഞ്ഞ ഒത്തുതീര്‍പ്പു വ്യവസ്ഥ സ്വീകരിക്കുന്നതായും ആബെ വ്യക്തമാക്കി.
ഒകിനാവയിലെ ജനസാന്ദ്രതയേറിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ ഫുടെന്‍മ വ്യോമതാവളം വിദൂര ദിക്കിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, താവളം പൂര്‍ണമായി അടച്ചുപൂട്ടണമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെയും തദ്ദേശവാസികളുടെയും ആവശ്യം. നാഗോ നഗരത്തിന്റെ തെക്കുള്ള ഹെനോക്കോയിലെ യുഎസ് താവളമായ ക്യാംപ് ഷ്വാബിന്റെ തീരത്ത് കടല്‍നികത്തി ഭൂമിയൊരുക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. നിര്‍മാണ ജോലി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവി ട്ടിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി താവളം ഹെനോകോയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി.
Next Story

RELATED STORIES

Share it