Cricket

ഐസിസി ട്വന്റി20 റാങ്കിങ്: രോഹിതിനും ധവാനും നേട്ടം

ഐസിസി ട്വന്റി20 റാങ്കിങ്: രോഹിതിനും ധവാനും നേട്ടം
X

ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ട്വന്റി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ഓപണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും. രോഹിത് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 21ാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ധവാന്‍ 45ാം സ്ഥാനവും സ്വന്തമാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ ഒന്നാമന്‍. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ നാലാംസ്ഥാനത്തുമുണ്ട്.ബൗളര്‍മാരുടെ പട്ടികയില്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 26ാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ സ്പിന്‍ ബൗളര്‍ യുസ്്‌വേന്ദ്ര ചാഹല്‍ 22 സ്ഥാനം മെച്ചപ്പെടുത്തി 30ാം സ്ഥാനവും അക്‌സര്‍ പട്ടേല്‍ 17 സ്ഥാനം മെച്ചപ്പെടുത്തി 62ാം സ്ഥാനവും സ്വന്തമാക്കി. ഇന്ത്യയുടെ ജസ്പ്രീത് ബൂംറയാണ് ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍.
Next Story

RELATED STORIES

Share it