Cricket

ഐസിസിക്കെതിരേ വിവാദ പരാമര്‍ശം; ഹഫീസിന് നോട്ടീസ്

ഐസിസിക്കെതിരേ വിവാദ പരാമര്‍ശം; ഹഫീസിന് നോട്ടീസ്
X


കറാച്ചി: ഐസിസിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടിസ്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐസിസിക്കെതിരേ നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. സംശയാസ്പദമായ ബൗളിങ് ആക്ഷന്‍ റിപോര്‍ട്ട് ചെയ്യുന്ന രീതി ശരിയല്ലെന്നും ഇക്കാര്യത്തില്‍ പലര്‍ക്കും പലനീതിയാണ് ഐസിസിയില്‍ നിന്ന് ലഭിക്കുന്നതെന്നുമാണ് ഹഫീസ് പറഞ്ഞത്. പല പ്രമുഖ താരങ്ങളുടെയും ബൗളിങ് ആക്ഷനില്‍ സംശയുമുണ്ട്. എന്നാല്‍ ഇതൊന്നും ഐസിസി കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹഫീസ് അഭിപ്രായപ്പെട്ടു. കൂടാതെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേയും ഹഫീസ് ചില ആരോപണങ്ങളുന്നയിച്ചിരുന്നു. ബൗളിങ് ആക്ഷന്റെ പേരില്‍ നടപടി നേരിട്ടിട്ടുള്ള താരമാണ് ഹഫീസ്.
Next Story

RELATED STORIES

Share it