Flash News

ഐലന്‍ കുര്‍ദിയെ അവഹേളിച്ച് കാര്‍ട്ടൂണുമായി വീണ്ടും ചാര്‍ളി ഹെബ്ദോ

ഐലന്‍ കുര്‍ദിയെ അവഹേളിച്ച് കാര്‍ട്ടൂണുമായി വീണ്ടും ചാര്‍ളി ഹെബ്ദോ
X
പാരിസ് : അഭയാര്‍ഥിപ്രതിസന്ധിയുടെ രക്തസാക്ഷിയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയെ അവഹേളിക്കുന്ന തരത്തില്‍ വീണ്ടും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് കുപ്രസിദ്ധ ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ളി ഹെബ്ദോ. ജര്‍മന്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്ന വ്യക്തിയായാണ് കാര്‍ട്ടൂണില്‍ ഐലന്‍ കുര്‍ദിയെ അവതരിപ്പിച്ചിട്ടുള്ളത്. 'കുഞ്ഞ് ഐലന്‍ വളര്‍ന്നാല്‍ ആരായിത്തീരും? ജര്‍മനിയില്‍ ഒരു കടന്നുപിടിത്തക്കാരനായോ?' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ മുതിര്‍ന്ന ഐലന്‍ ഒരു സ്ത്രീയെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്.

aylan
ജര്‍മനിയിലെ കൊളോണില്‍ പുതുവര്‍ഷദിനത്തോടനുബന്ധിച്ചുണ്ടായ ലൈംഗികാതിക്രമങ്ങളില്‍ പലതിലും സിറിയയില്‍നിന്നുള്ളവരുള്‍പ്പടെയുള്ള അഭയാര്‍ഥികളാണ് പ്രതികള്‍ എന്ന് ആരോപിക്കാനാണ് മൂന്നാം വയസില്‍ മരണമടഞ്ഞ കുഞ്ഞിനെ കളിയാക്കി മാഗസിന്‍ ഇത്തരമൊരു കാര്‍ട്ടൂണ്‍ വരച്ചത്. കാര്‍ട്ടൂണിനും മാഗസിനും എതിരെ ലോകമെങ്ങും സോഷ്യല്‍ മീഡിയയിലുടെയും അല്ലാതെയും വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
തന്റെ ദാരുണമായ മരണത്തോടെ അഭയാര്‍ഥിപ്രതിസന്ധിയുടെ പ്രതീകമായി മാറിയ ഐലനെ ആക്ഷേപിച്ച് ഇതിനുമുന്‍പും മാഗസിന്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
hebdocartoonsഒന്നിന്റെ വിലയില്‍ രണ്ട് കുട്ടികള്‍ എന്ന തലക്കെട്ടോടെ മക്‌ഡൊണാള്‍ജ് പരസ്യത്തോട് ചേര്‍ത്ത് ഐലന്റെ മൃതദേഹം അവതരിപ്പിച്ചായിരുന്നു അതിലൊരു കാര്‍ട്ടൂണ്‍. ഐലന്റെ കാല്‍ വെള്ളത്തില്‍ [related]പൊങ്ങിക്കിടക്കുന്ന ദൃശ്യത്തോടെ ക്രിസ്ത്യാനികള്‍ക്ക്  വെള്ളത്തിന് മീതെ നടക്കാന്‍ കഴിയും എന്ന് പ്രസ്താവിക്കുന്ന മറ്റൊരു കാര്‍ട്ടൂണും ഏറെ വിവാദമായിരുന്നു.

പ്രവാചകന്‍ മുഹമ്മദിനെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌
ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it