ഐപിഎസ് സുന്ദരികളുടെ പട്ടിക വെബ്സൈറ്റില്‍, മെറിന് ജോസഫിന് പ്രതിഷേധം
BY ajay G.A.G26 May 2016 1:51 PM GMT
X
ajay G.A.G26 May 2016 1:51 PM GMT
മൂന്നാര്‍ : ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടിക ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ചതിനെതിരെ മൂന്നാര്‍ എഎസ്പി മെറിന് ജോസഫിന് പ്രതിഷേധം. സ്ത്രീകളെ മുഖസൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് മെറിന് പ്രതിഷേധമറിയിച്ചത്. ഇതേത്തുടര്‍ന്ന് ഭാസ്കര്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് പ്രസ്തുത ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചു.
മാധ്യമരംഗത്ത് ഇന്നു നടക്കുന്നതിന്റെ ആകെത്തുകയാണിതെന്ന് വിശേഷിപ്പിച്ച മെറിന്. സുന്ദരികളുടെയെന്ന പോലെ സുന്ദരന്മാരായ ഐഎഎസുകാരുടെ പട്ടിക കാണാത്തതെന്തേയെന്ന ചോദ്യവും ഉയര്‍ത്തി. ധീരരായ നിരവധി ഓഫീസര്‍മാര്‍ ഇന്ത്യയില്‍ ഉള്ളപ്പോള്‍ കണ്ടുകൊണ്ടിരിക്കാവുന്ന ഉദ്യോഗസ്ഥരുടെ പട്ടികയാണ് പുറത്തുവന്നിട്ടുള്ളതെന്നും ഇത് എറെ വെറുപ്പുളവാക്കുന്നതാണെന്നും മെറിന് കുറിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT