ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവിനെ മകന് വെടിവച്ചുകൊന്നു
BY fousiya sidheek12 May 2017 3:05 AM GMT
X
fousiya sidheek12 May 2017 3:05 AM GMT
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവിനെ ഇളയ മകന് വെടിവച്ചു കൊന്നു. ലഖ്നോ കോ- ഓപറേറ്റീവ് സെല്ല് എസ്പി സഞ്ജീവ് ത്യാഗിയുടെ പിതാവ് ഈശ്വര്‍ ചന്ദ് ത്യാഗി (65) ആണ് രാജ്നഗര്‍ കോളനിയിലെ സ്വവസതിയില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ മകന് ദാബു ത്യാഗി പിതാവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് എച്ച് എന്‍ സിങ് അറിയിച്ചു.സംഭവശേഷം ദാബു ത്യാഗി വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. മനോരോഗിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ ദാബു ത്യാഗിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഈശ്വര്‍ ചന്ദ് ത്യാഗി ദാബു ത്യാഗിയടക്കം നാലു മക്കള്‍ക്കൊപ്പം രാജ്നഗര്‍ കോളനിയില്‍ താമസിച്ചുവരുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT