Flash News

ഐപിഎല്‍ : തിരിച്ചെത്താന്‍ ഗുജറാത്ത്



കൊല്‍ക്കത്ത: തുടര്‍ തോല്‍വികളില്‍ വിയര്‍ക്കുന്ന ഗുജറാത്ത് ലയണ്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മികച്ച ഫോമില്‍ കളിക്കുന്ന കൊല്‍ക്കത്തയെ വീഴ്ത്താന്‍ പോന്ന ആളും സന്നാഹങ്ങളുമുണ്ടെങ്കിലും ആരും തന്നെ ഫോമിലല്ലാത്തതാണ് ഗുജറാത്തിന്റെ പ്രധാന തലവേദന. അഞ്ച് മല്‍സരങ്ങളില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് വിജയം എത്തിപ്പിടിക്കാന്‍ ഗുജറാത്തിനായത്. അവസാന രണ്ട് മല്‍സരങ്ങളിലും തോല്‍വി വഴങ്ങിയ ഗുജറാത്ത് അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുകളുമായി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.അതേസമയം മികച്ച ഫോമിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുള്ളത്. അഞ്ച് മല്‍സരങ്ങളില്‍ നാലെണ്ണത്തിലും വിജയം കണ്ടെത്തിയ കൊല്‍ക്കത്ത എട്ട് പോയിന്റുകളുമായി നിലവില്‍ പട്ടികയുടെ തലപ്പത്താണുള്ളത്. അവസാന മൂന്ന് മല്‍സരങ്ങളിലും കൊല്‍ക്കത്ത തോല്‍വി അറിഞ്ഞിട്ടില്ല. ഓപണറും കൊല്‍ക്കത്തയുടെ നായകനുമായ ഗൗതം ഗംഭീറിന്റെ ബാറ്റിങ് പ്രകടനം തന്നെയാണ് ടീമിന്റെ പ്രധാന ശക്തി. മധ്യനിരയില്‍ മനീഷ് പാണ്ഡെയുടെ മിന്നും ഫോമും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസഫ് പഠാന്‍ ഫോമിലേക്കുയര്‍ന്നതും കൊല്‍ക്കത്തയുടെ കരുത്ത് ഇരട്ടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it