Flash News

ഐപിഎല്‍ : ഇന്ന് വിധിയെഴുതും പോരാട്ടം

ബംഗളൂരു: ഐപിഎല്‍ 10ാം സീസണിന്റെ ഫൈനല്‍ പോരാട്ടത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിന്റെ എതിരാളിയെ ഇന്ന് അറിയാം. ഇന്ന് നടക്കുന്ന രണ്ടാം പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തോടെ പ്ലേ ഓഫിനെത്തിയ മുംബൈ ആദ്യ പ്ലേ ഓഫില്‍ പൂനെയോട് തോല്‍വി വഴങ്ങിയിരുന്നു. എലിമിനേറ്റര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍ റൈസേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത രണ്ടാം പ്ലേ ഓഫിനുള്ള യോഗ്യത നേടിയത്. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. ബംഗളൂരുവില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ബംഗളൂരുവില്‍  നടന്ന എലിമിനേറ്റര്‍ റൗണ്ടില്‍ മഴ വില്ലനായതിനെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം കൊല്‍ക്കത്ത വിജയിക്കുകയായിരുന്നു.—
Next Story

RELATED STORIES

Share it