ഐടി മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് നേരിട്ട്തൊഴില്‍ ലഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഐടി മേഖലയില്‍ വ്യാപകമായ പിരിച്ചുവിടല്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയാക്കുന്നതിന് 10 വര്‍ഷമെങ്കിലും വേണ്ടിവരും. ഇപ്പോള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരുലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ടെക്‌നോസിറ്റിയില്‍ നോളജ്‌സിറ്റി സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 100 ഏക്കര്‍ ഭൂമി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരന്തരം അവലോകനം ചെയ്യുകയാണെന്നും ഇതിന്റെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ ഇടപെടല്‍ നടത്തും. ഐ സി ബാലകൃഷ്ണന്‍, ഷാഫി പറമ്പില്‍, എം വിണ്‍സന്റ്, എന്‍ദോസ് കുന്നപ്പിള്ളില്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Next Story

RELATED STORIES

Share it