kozhikode local

ഐടിഐ ഉദ്ഘാടനം ഇന്ന്

കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പുതുതായി അനുവദിച്ച ഗവ. ഐടിഐ ഇന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ അഡ്വ.പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും.പുതിയ ഐടിഐയില്‍ എട്ട് തസ്തികകള്‍ സൃഷ്ടിച്ച്് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), സര്‍വ്വേയര്‍ എന്നീ ട്രേഡുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി പ്രിന്‍സിപ്പല്‍, എസിഡി ഇന്‍സ്ട്രക്ടര്‍, ക്ലര്‍ക്ക്, ഓഫീസ് അറ്റന്റന്റ് എന്നിവരുടെ ഓരോ തസ്തിക വീതവും ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ നാല് തസ്തികകളുമാണ് അനുവദിച്ചിട്ടുള്ളത്. 2017-18 ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഐടിഐ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലാണ് അനുവദിച്ചിട്ടുള്ളത്. ഐടിഐക്ക് കെട്ടിടം നിര്‍മ്മിക്കു ന്നതിന് രണ്ടു ഏക്കര്‍ സ്ഥലം ഗ്രാമപഞ്ചായത്ത് വിലക്കെടുത്തിട്ടുണ്ട്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ ചാത്തമംഗലം ഗവ. വെല്‍ഫയര്‍ സ്‌കൂളിലാണ് ക്ലാസുകള്‍ നടത്തുന്നത്. —പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്.
Next Story

RELATED STORIES

Share it