World

ഐക്യത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ്‌

ബെയ്ജിങ്: ഷാങ്ഹായ് ഉച്ചകോടിയുടെ സമാപന ദിനമായ ഇന്നലെ ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനയിലെ ക്വിങ്‌ഡോയില്‍ നടക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്നലെ വാര്‍ഷിക സമ്മേളനത്തിലാണ് ഷി ജിന്‍പിങിന്റെ പ്രസ്താവന. പ്രാദേശിക വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോവാനും ആഹ്വാനം ചെയ്തു. എസ്‌സിഒ രാജ്യങ്ങള്‍ക്കു പ്രവര്‍ത്തനങ്ങള്‍ക്കായി 470 കോടി രൂപ വായ്പാ സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സ്വാര്‍ഥമായതും ഹ്രസ്വവീക്ഷണമുള്ളതുമായ വ്യാപാരനയങ്ങള്‍ നിരാകരിക്കണമെന്നു ഷി ജിന്‍പിങ് പറഞ്ഞു. എസ്‌സിഒ ഉച്ചകോടിയിലാണു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പേരെടുത്തു പറയാതെ വിമര്‍ശിച്ചത്. തുറന്ന സമ്പദ്‌വ്യവസ്ഥ സ്ഥാപിക്കാന്‍ ബഹുമുഖ വ്യാപാരത്തെ പിന്തുണയ്ക്കാമെന്നും ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ മുറുകെ പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയില്‍ നിന്നിറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്  യുഎസ് അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നു.   ഇതിനു രകരം യുഎസ് ഉല്‍പന്നങ്ങള്‍ക്കു ചൈനയും അധിക നികുതി ഏര്‍പ്പെടുത്തി. ഇതിനു പിന്നാലെയാണ് ചൈനീസ് പ്രസിഡന്റിന്റെ വിമര്‍ശനം.
ഇറാന്‍ ആണവ കരാറില്‍ നിന്നു യുഎസിന്റെ പിന്‍മാറ്റത്തെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ വിമര്‍ശിച്ചു. ഇറാന്റെ ആണവകരാറിനെ റഷ്യ പിന്താങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചകോടിയില്‍ അംഗമല്ലെങ്കിലും റഷ്യന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പങ്കെടുത്തിരുന്നു. യുഎസ് തയ്യാറാണെങ്കില്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കു തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു. നേരത്തെ ജി-7  രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് റഷ്യക്ക് അംഗത്വം നല്‍കുന്നതിനെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ജി-7ലെ മറ്റ് അംഗങ്ങള്‍ ഈ നിര്‍ദേശം തള്ളുകയായിരുന്നു. 2014ല്‍ ക്രീ മിയ കൂട്ടിച്ചേര്‍ത്തതുമായി ബന്ധപ്പെട്ടാണു റഷ്യയെ ജി എട്ട് രാജ്യങ്ങളില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസം നടന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടി കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവന ട്രംപ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it