ഐഎസ്എല്‍: ടിക്കറ്റ് വ്യാജമായി നിര്‍മിച്ച പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരത്തിനുള്ള പ്രവേശന ടിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചു വില്‍പന നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ആലുവ ഈസ്റ്റ് മാറമ്പിള്ളി കുട്ടമശ്ശേരി നാലുകണ്ടത്തില്‍ വീട്ടില്‍ ഷെഫീര്‍, കോട്ടയം കാഞ്ഞിരപ്പിള്ളി കാവുങ്ങല്‍ വീട്ടില്‍ റാഷിദ് എന്നിവരെയാണു പാലാരിവട്ടം പോലിസ് അറസ്റ്റ് ചെയ്തത്. അസി. കമ്മീഷണര്‍ കെ ലാല്‍ജി—ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 200 രൂപ വിലവരുന്ന ടിക്കറ്റുകള്‍ 300 രൂപയ്ക്കാണ് ഇവര്‍ വില്‍പന നടത്തിയത്.
Next Story

RELATED STORIES

Share it