ഐഎസിന് രാസായുധ ശേഷിയുണ്ടെന്ന് സിഐഎ

വാഷിങ്ടണ്‍: സായുധസംഘമായ ഐഎസ് രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും ചെറിയ അളവില്‍ ക്ലോറിന്‍, മസ്റ്റാര്‍ഡ് ഗ്യാസുകള്‍ നിര്‍മിക്കാന്‍ ഐഎസിനു ശേഷിയുണ്ടെന്നും സിഐഎ റിപോര്‍ട്ട്.
സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്റേതാണ് വെളിപ്പെടുത്തല്‍. സാമ്പത്തികനേട്ടത്തിനായി പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്‌തേക്കാമെന്നും സിഐഎ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റുമുട്ടലുകളില്‍ ഐഎസ് രാസായുധം ഉപയോഗിച്ചതിന്റെ തെൡവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ബ്രണ്ണനെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്ന സള്‍ഫര്‍ മസ്റ്റാര്‍ഡ് ഇറാഖിലും സിറിയയിലും ഐഎസ് ഉപയോഗിക്കുന്നതായി യുഎസ് ദേശീയ ചാരസംഘടനാ മേധാവി ജെയിംസ് ക്ലാപ്പര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
1995ല്‍ ജപ്പാനില്‍ സരിന്‍ ആക്രമണം നടത്തിയതിനു ശേഷം ഇതാദ്യമായാണ് ഒരു സായുധസംഘം രാസായുധം ഉപയോഗിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതേസമയം, യുദ്ധഭൂമിയില്‍ രാസായുധം പ്രയോഗിക്കുന്നതിന്റെ പേരില്‍ അസദിന്റെ സൈന്യവും വിമതവിഭാഗവും പരസ്പരം പഴിചാരുകയാണ്. 2,50,000ത്തിലധികം പേരാണ് സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it