ഐഎഫ്എഫ്‌കെനവാഗത സംവിധായകര്‍ക്ക് പ്രത്യേക വിഭാഗം

തിരുവനന്തപുരം:  ഐഎഫ്എഫ്‌കെ(കേരള രാജ്യാന്തര ചലച്ചിത്രോല്‍സവം)യില്‍ മലയാളത്തിലെ നവാഗത സംവിധായകര്‍ക്കായി പ്രത്യേക വിഭാഗം വരുന്നു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തെ രണ്ടായി തിരിച്ച്് നവാഗതര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേക വിഭാഗമുണ്ടാക്കാന്‍ മേളയുടെ നിയമാവലി പരിഷ്‌കരിക്കുന്നതിന് നിയോഗിച്ച സമിതിയില്‍ ധാരണയായി. ഇതോടെ മേളയിലേക്കുള്ള മലയാള സിനിമകളുടെ എണ്ണവും വര്‍ധിക്കും.
ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗീകരിച്ചാല്‍ തീരുമാനം പ്രാബല്യത്തിലാവും. ഐഎഫ്എഫ്‌കെയുടെ നിയമാവലി പരിഷ്‌കരിക്കുന്നതിന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സെക്രട്ടറിയും ചലച്ചിത്രമേഖലയിലെ പ്രമുഖരും അടങ്ങുന്ന സമിതിയെ സ ര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ടുതവണ യോഗം ചേ ര്‍ന്ന് ചര്‍ച്ചചെയ്താണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.
മലയാളത്തില്‍ ആദ്യ ചിത്രമോ രണ്ടോ മൂന്നോ ചിത്രമോ എടുത്തവരുടെ സിനിമകള്‍ക്കു മാത്രമായാണ് ഒരുവിഭാഗം. സീനിയര്‍ സംവിധായകരുടെ ചിത്രങ്ങള്‍ മറ്റൊരു വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. രണ്ടുവിഭാഗത്തില്‍ നിന്നും ഓരോ സിനിമ വീതം മല്‍സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ നവാഗത സംവിധായകര്‍ക്കു മാത്രമായി പരിമിതപ്പെടുത്തും. രാജ്യാന്തരതലത്തില്‍ അക്രഡിറ്റേഷനുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച മികച്ച ഇന്ത്യന്‍ സിനിമകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗമുണ്ടാവും.
Next Story

RELATED STORIES

Share it