palakkad local

ഐഎഎസില്‍ നടപ്പാക്കുന്ന സംവരണം കെഎഎസിലും വേണം

പാലക്കാട്: ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നടപ്പാക്കുന്ന സംവരണ മാനദണ്ഡങ്ങള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും നടപ്പാക്കണമെന്ന് കേരള മുസ്‌ലീം കോണ്‍ഫറന്‍സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തസ്തിക മാറ്റത്തിന് സംവരണം ബാധകമാക്കുന്നത് സംബന്ധിച്ചും പരീക്ഷാഘടനയുടെ കാര്യത്തിലും ഭരണാഘടനാനുസൃതമായ സംവരണതത്വം പാലിച്ചുകൊണ്ടുള്ള തീരുമാനം എത്രയും
വേഗം സര്‍ക്കാര്‍ എടുക്കണം. പിഎസ്‌സിക്ക് വിജ്ഞാപനം ക്ഷണിക്കാനോ തിരഞ്ഞെടുപ്പ് നടപടികള്‍ പ്രഖ്യാപിക്കാനോ കഴിയുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. മൂന്നുതരം കാറ്റഗറിയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസല്‍ നിയമനം നടത്തുന്നത്. ഇതില്‍ നേരിട്ടുള്ള നിയമനത്തിന് മാത്രമേ സംവരണം ബാധകമായിട്ടുള്ളൂ. മറ്റു രണ്ട് കാറ്റഗറിയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നാണ് ഈ നിയമനങ്ങള്‍ തസ്തിക മാറ്റരീതിയിലുള്ളതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
കേരള മുസ്‌ലിം കോണ്‍ഫറന്‍സ് (മുസ്‌ലിം ഐക്യവേദി) ജന. കണ്‍വീനര്‍ എ കെ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. എ ജബ്ബാറലി, എസ് എ മുഹമ്മദ് യൂസഫ്, എം എ ലത്തീഫ്, കെ സി മുഹമ്മദലി, ഐ സഹാബ്ദ്ദീന്‍, ജെ ബഷീര്‍ അഹമ്മദ്, ടി കെ മുഹമ്മദ് ബഷീര്‍, കെ എ അബ്ദുറബ്ബ്, കെ എം സിദ്ദിഖ്, എം വീരാസാഹിബ് സംസാരിച്ചു.
Next Story

RELATED STORIES

Share it