Kollam Local

ഏരൂര്‍ സംഭവം: നാടുവിട്ട കുടുംബത്തെ തിരികെ എത്തിച്ചു



അഞ്ചല്‍:പീഡനത്തിന് ശേഷം കൊല്ലപ്പെട്ട ഏരൂരിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും നാടുവിട്ട് പോയ കുടുംബത്തെ തിരികെയെത്തിച്ചു. പെണ്‍കുട്ടിയുടെ സംസ്‌കാരത്തിന് ശേഷം പരിസരവാസികളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഒന്നാകെ കിളിമാനൂരിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഈ സംഭവം നാട്ടില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരുകയും കുടുംബത്തെ തിരികെയെത്തിക്കുന്നതിനും എല്ലാ വിധ സുരക്ഷയും ഉറപ്പാക്കുന്നതിനും തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഏരൂരില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും തിരിച്ചെത്തുവാന്‍ ആവശ്യമായ ഏര്‍പ്പാട്ടുകള്‍ ചെയ്യുകയുമായിരുന്നു. നാട്ടുകാരുടേയും പോലിസിന്റെയും ആഭിപ്രായം മാനിച്ച് ഇന്നലെ വൈകീട്ട് മൂന്നരയോടെ ഇവര്‍ തിരിച്ചെത്തി. സാമൂഹിക പ്രവര്‍ത്തകയായ ധന്യ രാമന്റെ നേതൃത്വത്തിലാണ് ഇവരെ ഏരൂരിലെ വീട്ടിലെത്തിച്ചത്.
Next Story

RELATED STORIES

Share it