Flash News

ഏകസിവില്‍കോഡ്: മുസ്‌ലിം ലീഗ് ഒപ്പ് ശേഖരണം നടത്തി

ഏകസിവില്‍കോഡ്: മുസ്‌ലിം ലീഗ് ഒപ്പ് ശേഖരണം നടത്തി
X
_Muslim_League

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളില്‍ പെട്ട 44ാം വകുപ്പിലെ ഏകസിവില്‍കോഡിനെക്കുറിച്ച് നിര്‍ദേശിക്കുന്ന ഭാഗം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിക്കാനായി ദേശീയടിസ്ഥാനത്തില്‍ ഒപ്പ് ശേഖരണം നടത്തി.  മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിവേദനത്തില്‍ ആദ്യ ഒപ്പു രേഖപ്പെടുത്തിയാണ് ഒപ്പുശേഖരണ ക്യാമ്പയിന് തുടക്കമായത്. രാജ്യത്തെ  വിവിധ സംസ്ഥാനങ്ങളില്‍ ഒപ്പുശേഖരണം നടന്നു. ഒരു കോടിയിലധികം വരുന്ന ഒപ്പുകള്‍ മാര്‍ച്ച് 14ന് വൈകുന്നേരം 5 മണിക്ക് മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍ രാഷ്ട്പതിക്ക് സമര്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. ഏക സിവില്‍ കോഡ് ആവശ്യമാണെന്ന വാദം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ട്ടിക്ക്ള്‍ 44 എടുത്തുകളയണമെന്ന നിലപാടിന് രാജ്യത്തെ പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് വമ്പിച്ച സ്വീകാര്യതയായാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

uniform
Next Story

RELATED STORIES

Share it