എസ് ദുര്‍ഗയുടെ സംവിധായകന് നേരെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം

എസ് ദുര്‍ഗയുടെ സംവിധായകന് നേരെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം
X




പൊന്നാനി:  വിവാദം സൃഷ്ടിച്ച എസ് ദുര്‍ഗയെന്ന ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് നേരെ സംഘ പരിവാരത്തി ല്‍ നിന്നും സൈബര്‍ ആക്രമണം. വിക്കിപീഡിയയിലെ സനലിന്റെ പ്രൊഫൈല്‍ എഡിറ്റ് ചെയ്താണ് പുതിയ ആക്രമണം. പ്രൊഫൈലില്‍ സനലിന്റെ ഫിലിമോഗ്രഫിയുടെ ഭാഗത്താണ് എഡിറ്റിങ് നടത്തിയത്. ചിത്രത്തിന് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍, പേര് മാറ്റാതെ ഇന്ത്യയിലേക്ക് വരേണ്ടെന്ന് സംഘപരിവാര സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അതേ പേരില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. എന്നാല്‍, ഇന്ത്യയില്‍ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കാനിരുന്ന മാമി അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയപ്പോള്‍ പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് പേര് എസ് ദുര്‍ഗ എന്നാക്കിയാണ് ചിത്രം ഇവിടെ പ്രദര്‍ശിപ്പിച്ചത്. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര ഐആന്റ്്ബി മന്ത്രാലയം ഇടപെട്ട് ഈ ചിത്രത്തെ മേളയില്‍ നിന്നും ഒഴിവാക്കി. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതിയുടെ വിധി നേടി സനല്‍കുമാര്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സെന്‍സര്‍ഷിപ്പ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ ഇത് തടഞ്ഞു.  ഇതിനിടെയിലാണ് ഇപ്പോള്‍ വിക്കീപീഡിയ പേജില്‍ കയറി സനലിന്റെ പ്രൊഫൈല്‍ തിരുത്തിയത്. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ താനില്ലെന്ന് സനല്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it