എസ് ഡിപിഐ പ്രതിഷേധ ധര്‍ണ ഇന്ന്



തിരുവനന്തപുരം: എല്‍ഡിഎഫ് വന്നു; ഒന്നും ശരിയായില്ല’എന്ന പ്രമേയമുയര്‍ത്തി എസ്ഡിപിഐ ഇന്നു രാവിലെ 10.30ന് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധധര്‍ണ സംഘടിപ്പിക്കും. ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കോര്‍പറേറ്റ് ദാസ്യത്തിന്റെയും വിവേചനത്തിന്റെയും ജനവിരുദ്ധ നയങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ധര്‍ണയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it