Pathanamthitta local

എസ്‌വിജിവിഎച്ച്എസ് കിടങ്ങന്നൂര്‍ മുന്നില്‍

ജേക്കബ് ചെറിയാന്‍

തിരുവല്ല: പത്തനംതിട്ട ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ നാലാംനാള്‍ പിന്നിട്ടപ്പോള്‍ സ്‌കൂള്‍ തലത്തില്‍ എസ്‌വിജിവിഎച്ച്എസ് കിടങ്ങന്നൂര്‍ തന്നെ. മുന്നില്‍ യുപി വിഭാഗത്തില്‍ 43, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 119, എച്ച്എസ്എസ് വിഭാഗത്തില്‍ 118 എന്നിങ്ങനെയാണ് പോയിന്റ് നില. കലോല്‍സവത്തില്‍ യു.പി, എച്ച്.എസ്.എസ് വിഭാഗത്തില്‍ യഥാക്രമം 100,250 എന്നീ നിലയില്‍ പോയിന്റ് നേടി കോന്നി ഉപജില്ലയാണ് മുന്നില്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 250 പോയന്റ് നേടി തിരുവല്ല ഉപജില്ലയാണ് മുന്നില്‍.
സംസ്‌കൃതോല്‍സവം പൂര്‍ത്തിയായ യു.പി വിഭാഗത്തില്‍ സെന്റ് ബഹനാന്‍സ് വെണ്ണിക്കുളം 58 പോയിന്റ് നേടി ജേതാക്കളായി. 55 പോയിന്റ് നേടിയ തിരുമൂലവിലാസം യു.പി സ്‌കൂളിനാണ് രണ്ടാം സ്ഥാനം.  യു.പി വിഭാഗത്തില്‍ ആകെയുള്ള 19 ഇനങ്ങളും പൂര്‍ത്തിയായതോടെ സെന്റ് മേരീസ് അടൂര്‍ 46 പോയിന്റ് നേടി ജേതാക്കളായി. പത്തനംതിട്ട സെന്റ് മേരീസ് ഒരു പോയിന്റിന്റെ കുറവില്‍ രണ്ടാം സ്ഥാനക്കാരായി.
യുപി ജനറല്‍ വിഭാഗത്തില്‍ 97 പോയിന്റ് നേടിയ അടൂര്‍ ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2 15 പോയിന്റ് നേടിയ കോന്നിയും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 247 പോയിന്റ് നേടിയ തിരുവല്ലയും രണ്ടാം സ്ഥാനത്തുണ്ട്. കലോല്‍സവം ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it