എസ്‌ഐടി രൂപീകരിക്കണം: ഉമര്‍ അബ്്ദുല്ല

ജമ്മു: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ മൂന്നു സാധാരണക്കാരെ സൈന്യം വെടിവച്ചു കൊന്ന സംഭവം അന്വേഷിക്കാന്‍ ഉന്നതതല പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്നു മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉമര്‍ അബ്ദുല്ല. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസും സൈന്യവും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് (എസ്എച്ച്ഒ) അന്വേഷണം നടത്താന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ രണ്ടു കേസുകളും അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായപ്പോള്‍ ആത്മരക്ഷാര്‍ഥമാണു വെടിവച്ചതെന്നാണ് സൈന്യം പോലിസിനോട് പറഞ്ഞത്. പോലിസ് സൈന്യത്തിനെതിരേ കേസെടുത്തതിനെ തുടര്‍ന്നാണു സൈന്യം ഇക്കാര്യം അറിയിച്ചത്. പോലിസിന്റെ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മേജര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള 10 ഗര്‍ഹ് വാള്‍ റൈഫിള്‍സ് കമ്പനിയാണ് വെടിവച്ചതെന്നാണു പോലിസ് എഫ്‌ഐആറില്‍ പറയുന്നത്. ഷോപിയാന്‍ വെടിവയ്പ് ഭരണമുന്നണിയിലെ ഘടക കക്ഷികളായ പിഡിപിയും ബിജെപിയും തമ്മിലുള്ള ഭിന്നതയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്. സൈന്യത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഒരു ബിജെപി എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മെഹബൂബ മുഫ്തി ഈ ആവശ്യം നിരസിച്ചു. സൈന്യത്തിനെതിരേ മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടിയൊന്നുമുണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്ന് ഉമര്‍ അബ്്ദുല്ല മുഖ്യമന്ത്രിയോട് ആരാഞ്ഞു.
Next Story

RELATED STORIES

Share it