Idukki local

എസ്‌ഐക്കെതിരേ എസ്പിക്ക് പരാതി

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ  മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തെന്ന് മുരിക്കാശ്ശേരി എസ്‌ഐക്കെതിരേ പരാതി.
എതിര്‍കക്ഷിക്കെതിരെ പരാതി നല്‍കിയപ്പോള്‍ പരാതിക്കാരനെ പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്യുകയും ചെയ്ത മുരിക്കാശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ മുസ്‌ലിം ലീഗ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് എം കെ നവാസിന്റേയും യൂത്ത്‌ലീഗ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ് മുരിക്കേശ്ശേരിയുടേയും ഇബ്രാഹിം ഇഞ്ചക്കുടി, ബഷീര്‍ കാരംകുടി, അഷ്‌റഫ് മാടവനക്കുടി, റഫീഖ് തേയിലക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി എസ്പിക്ക് പരാതി നല്‍കി. നിയമപാലകര്‍ തന്നെ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കി ചില താല്‍പര്യ കക്ഷികളെ സംരക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയോജക മണ്ഡലം പ്രസിഡന്റ്എം.കെ നവാസ് ആരോപിച്ചു. കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍  ഇടുക്കി എസ്പി  കേസ്  സ്‌പെഷ്യല്‍ ബ്രഞ്ച് അന്വേഷണത്തിനായി ഉത്തരവിട്ടതായും നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it