thrissur local

എസ്ഡിപിഐ സ്‌കൂള്‍ കിറ്റ് വിതരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി

വാടാനപ്പള്ളി: എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണവും പാരന്റസ് അവയര്‍നസ്സ് പ്രോഗ്രാമും നടത്തി.
വാടാനപ്പള്ളി വ്യാപരഭവനില്‍ നടത്തിയ പരിപാടി എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം യഹ്‌യ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആക്‌സസ് ഇന്ത്യ ട്രെയിനര്‍ എ കെ ഷജിബ് മാസ്റ്റര്‍ ക്ലാസ് എടുത്തു. വാടാനപ്പള്ളിയുടെ വിവിധ മേഘയില്‍ നിന്നും അര്‍ഹരായ 120 വിദ്യാര്‍ഥികള്‍ക്കാണ് ബാഗും പുസ്തകങ്ങളും അടങ്ങുന്ന കിറ്റ് വിതരണം നടത്തിയത്.
എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെക്കിര്‍ പണിക്കവീട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാര്‍ട്ടി മണലൂര്‍ മണ്ഡലം സെക്രട്ടറി അനീസ് അബ്ദുല്ല, പഞ്ചായത്ത് സെക്രട്ടറി സിറാജുദ്ദീന്‍ അറക്കവീട്ടില്‍, ട്രഷറര്‍ സുഭാഷ് കെ വി, ഖത്തര്‍ ഇന്ത്യ സോഷ്യല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം റേനിഷ് മുഹമ്മദ്, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it