malappuram local

എസ്ഡിപിഐ റമദാന്‍ റിലീഫ് വിതരണം

മംഗലം: മമ്പുറം തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റും എസ്ഡിപിഐ പെരുന്തിരുത്തി ബ്രാഞ്ച് കമ്മിറ്റിയും സംയുക്തമായി പെരുന്തിരുത്തി മഹല്ലില്‍ 100 കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് വിതരണം നടത്തി. എസ്ഡിപിഐ തിരൂര്‍ മണ്ഡലം സെക്രട്ടറി റഹീസ് പുറത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മണ്ഡലം കമ്മിറ്റി അംഗം അബൂബക്കര്‍ മംഗലം,പാര്‍ട്ടി മംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍,പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹീം മംഗലം ബ്രാഞ്ച് ഭാരവാഹികളായ അന്‍സാര്‍,അബ്—ദുറഹീം,ആഷിക് പങ്കെടുത്തു.
Next Story

RELATED STORIES

Share it