Flash News

എസ്ഡിപിഐ മാര്‍ച്ചിന് നേരെ പോലിസ് അതിക്രമം: മൂന്ന് പേര്‍ക്ക് പരിക്ക്

എസ്ഡിപിഐ മാര്‍ച്ചിന് നേരെ പോലിസ് അതിക്രമം: മൂന്ന് പേര്‍ക്ക് പരിക്ക്
X


കോഴിക്കോട്:കാസര്‍കോട് പഴയ ചൂരി ജുമാ മസ്ജിദ് ജീവനക്കാരനായ മതപണ്ഡിതന്‍ റിയാസ് മൗലവിയുടെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എസ്ഡിപിഐ നടത്തിയ ഉത്തരമേഖലാ എഡിജിപി ഓഫിസ് മാര്‍ച്ചിന് നേരെ പോലിസ് അതിക്രമം. സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുംപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരായ കെ പി ഹര്‍ഷാദ്,പി ടി റിയാസ്, പി ജമാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ബീച്ച് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടി. ഹര്‍ഷാദിന് പോലിസ് മര്‍ദ്ദനത്തിലും പി ടി റിയാസ്, പി ജമാല്‍ എന്നിവര്‍ക്ക്കണ്ണീര്‍ വാതക ഷെല്ല് വീണുമാണ് പരിക്കേറ്റത്.രാവിലെ പത്തരയ്ക്ക് സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് ആര്‍എസ്എസിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരായ താക്കീതായി മാറി. എംഇഎസ് വനിതാ കോളജിന് സമീപം പോലിസ് മാര്‍ച്ച് തടഞ്ഞു.



[related]
Next Story

RELATED STORIES

Share it