ernakulam local

എസ്ഡിപിഐ ബഹുജന്‍ മുന്നേറ്റ യാത്ര



പറവൂര്‍: വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ നവംബര്‍ 15 മുതല്‍ 24 വരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ്— ഫൈസിയും വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലും നയിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്രയോടനുബന്ധിച്ച്, പറവൂര്‍ മണ്ഡലം നേതൃസംഗമം വാണിയക്കാട് പ്രത്യാശ സെന്റര്‍ ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറി നാസര്‍ ഇളമന ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി ഷമീര്‍ മാഞ്ഞാലി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇടത്,വലത്, ബിജെപി കക്ഷികളുടെ വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക ജനാധിപത്യം ജനങ്ങള്‍ ഏറ്റെടുക്കുന്നു എന്നതിന്റെ തെളിവാണ് വേങ്ങരയില്‍ പാര്‍ട്ടിക്ക് ലഭിച്ച വലിയ മുന്നേറ്റം. ഇതുവരെ തമസ്‌കരിച്ചവര്‍ ഇക്കാര്യം മനസ്സിലാക്കിയതാണ് പാര്‍ട്ടിക്കെതിരേ കള്ള ആരോപണങ്ങളുമായി മുന്നോട്ടുവരുന്നതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. സുള്‍ഫിക്കര്‍, സുധീര്‍ അത്താണി സംസാരിച്ചു.
Next Story

RELATED STORIES

Share it