wayanad local

എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

കല്‍പ്പറ്റ: രാജ്യം അപമാനിക്കപ്പെട്ട 25ാം വാര്‍ഷിക ദിനത്തില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ബാബറി ധ്വംസനത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍  ജനാതിപത്യചേരിയിലുള്ള മതേതര പാര്‍ട്ടികളുടെ മൗനം അപകടമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കരീം മുട്ടില്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ കല്‍പ്പറ്റ, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സെക്രട്ടറി അഡ്വ. അയൂബ്, മണ്ഡലം കമ്മിറ്റിയംഗം മഹ്‌റൂഫ് മേപ്പാടി, ടി പി നൗഷിര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it