kasaragod local

എസ്ഡിപിഐ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ലീഗ് ശ്രമം

കാഞ്ഞങ്ങാട്: എസ്ഡിപിഐ സദ്ദാംമുക്ക് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നടന്ന പൊതുയോഗമാണ് ലീഗ് പ്രവര്‍ത്തകരായ ആരിഫ്, ഫാസില്‍, അഫ്‌സല്‍, സലാം എന്നിവരുടെ നേതൃത്വത്തില്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. പോലിസിന്റെയും പ്രവര്‍ത്തകരുടേയും സമയോചിതമായ ഇടപെടല്‍മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
സ്റ്റേജില്‍ കയറി നേതാക്കളെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത്തരം നീചശ്രമങ്ങളിലൂടെ എസ്ഡിപിഐയെ നിശബ്ദമാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നേറുമെന്നും കാഞ്ഞങ്ങാട് മണ്ഡലം എസ്ഡിപിഐ പ്രസിഡന്റ് നാസര്‍ കമ്മാടം പറഞ്ഞു.
Next Story

RELATED STORIES

Share it