kannur local

എസ്ഡിപിഐ പഞ്ചായത്ത് സമ്മേളനം

ഇരിട്ടി: എസ്ഡിപിഐ ഉളിക്കല്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി തൊട്ടില്‍പാലത്ത് പ്രതിനിധി സഭ നടത്തി. ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ടി ടി ഹംസ ഹാജി അധ്യക്ഷത വഹിച്ചു. പി പി റഫീഖ്, എം മുനാസ് സംസാരിച്ചു. ഷൂട്ടൗട്ട് മല്‍സര വിജയികള്‍ക്ക് പി കെ ഫാറൂഖ് ട്രോഫികള്‍ വിതരണം ചെയ്തു. ഭാരവാഹികള്‍:   ടി ടി ഹംസ ഹാജി (പ്രസിഡന്റ്), വി മുഹമ്മദലി (വൈസ് പ്രസിഡന്റ്), പി പി റഫീഖ് (സെക്രട്ടറി), എം മുനാസ് (ജോയിന്റ് സെക്രട്ടറി), ഇ കെ ഷഹീര്‍ (ഖജാഞ്ചി). റിട്ടേണിംഗ് ഓഫിസര്‍ പി പി അബ്ദുള്ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it