ernakulam local

.എസ്എസ്എല്‍സി : ജില്ലയില്‍ 96.24 ശതമാനം വിജയം



കൊച്ചി: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 96.24 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണിത്. 2016 ല്‍ 97.97 ശതമാനം വിജയം ജില്ലയില്‍ നേടിയിരുന്നു. വിജയ ശതമാനത്തില്‍ സംസ്ഥാന തലത്തില്‍ ഒമ്പതാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഈ വര്‍ഷം കുറവുണ്ടായിരുന്നു. നാലു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 35,868 വിദ്യാര്‍ഥികളാണ് എറണാകുളം ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 34,522 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എ പ്ലസുകാരുടെ എണ്ണത്തിലും ജില്ലയില്‍ ഈ വര്‍ഷം കുറവുണ്ടായി. 1608 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും ഇത്തവണ എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം 1787 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയിരുന്നു. 134 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 158 സ്‌കൂളുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയിരുന്നു. ആലുവ, എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ എന്നീ വിദ്യാഭ്യാസ ജില്ലകളാണ് എറണാകുളം ജില്ലയില്‍ ഉള്ളത്. ഇതില്‍ 98.85 ശതമാനം വിജയം നേടിയ മൂവാറ്റുപുഴയാണ് ജില്ലയില്‍ വിജയശതമാനത്തില്‍ ഇത്തവണ മുന്നിലെത്തിയത്്. 4011 പേര്‍ പരീക്ഷ എഴുതിയതില്‍ 3965 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 259 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 96.96 ശതമാനം വിജയം നേടി കോതമംഗലം വിദ്യാഭ്യാസ ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 5960 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 5779 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 267 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. എറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്്ക്കിരുത്തിയതും എറ്റവും കൂടതല്‍പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതും കൂടുതല്‍ എ പ്ലസ്് നേടിയതിലും ആലുവയാണ് മുന്നില്‍. 12,951 പേര്‍ ഇവിടെ പരീക്ഷ എഴുതി. ഇതില്‍ 12,550 പേര്‍ യോഗ്യത നേടി. 650 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 96.9 ആണ് വിജയ ശതമാനം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്്ക്കിരുത്തിയതില്‍ രണ്ടാം സ്ഥാനം എറണാകുളം വിദ്യാഭ്യാസ ജില്ലയക്കാണെങ്കിലും ഏറ്റവും കുറവ് വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ജില്ലയും എറണാകുളമാണ്. 94.45 ആണ് വിജയശതമാനം. 12,946 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ 12,228 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 432 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
Next Story

RELATED STORIES

Share it