Flash News

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു



തിരുവനന്തപുരം: അഭിജിത്തിനെ ആര്‍എസ്എസ്, എബിവിപി ക്രിമിനലുകള്‍ മാരകമായി മര്‍ദിച്ചതില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രേട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആര്‍എസ്എസ്, എബിവിപി സംഘം കൊലപ്പെടുത്തിയ സഖാവ് സജിന്‍ ഷാഹുല്‍ രക്തസാക്ഷി അനുസ്മരണത്തില്‍ പങ്കെടുക്കുകയും ഫോണില്‍ ചെഗുവേരയുടെ ചിത്രം സൂക്ഷിക്കുകയും ചെയ്തു എന്ന് പറഞ്ഞാണ് അഭിജിത്തിനെ വസ്ത്രമുരിഞ്ഞു മര്‍ദിക്കുന്നതിന് എബിവിപി പ്രവര്‍ത്തകരും  ആര്‍എസ്എസുകാരും തയ്യാറായത്. ജനാധിപത്യ സ്വരങ്ങളുടെ കഴുത്തറുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര ഭീകരതയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലും ഏരിയ കേന്ദ്രങ്ങളിലും ആര്‍എസ്എസ്-എബിവിപി ഭീകരതയ്‌ക്കെതിരേ സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ്സില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it