thrissur local

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ജാഥ തൃശൂരില്‍ സമാപിച്ചു



തൃശൂര്‍: എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ജാഥ സമാപിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന സമാപനസമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ മേഖലയെ ഹിന്ദുത്വവല്‍്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലെ വിസിമാരായി നിയമിക്കുന്നത് മുഴുവന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ്. വിദ്യാഭ്യസരംഗത്തെ സ്വകാര്യവല്‍്കരിച്ച് നശിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എസ്എഫ്‌ഐയുടെ ജാഥാ സമാപിക്കുന്നതിന് മൂന്നു ദിവസം മുന്‍പാണ് കേരളത്തില്‍ ഒരു യാത്ര തുടങ്ങിയത്. ജനരക്ഷായാത്രയല്ല ഇത് ആര്‍എസ്എസ് രക്ഷായാത്രയാണ് നടക്കുന്നതെന്നും കാരാട്ട് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ ഷാജന്‍ അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, യു.പി. ജോസഫ്, എം. എം. വര്‍ഗീസ്, ജാഥാക്യാപ്റ്റന്മരായ സംസ്ഥാന സെക്രട്ടറി എം വിജിന്‍, സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് സംസാരിച്ചു. സിപിഎം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ ജാഥാക്യാപ്റ്റന്മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.  ജാഥാ പ്രത്യേക പതിപ്പ് പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു. പ്രകാശ് കാരാട്ടിനുള്ള ഉപഹാരം എം വിജിന്‍ സമ്മാനിച്ചു. ജില്ലാപ്രസിഡന്റ് ശരത് പ്രസാദ്  വര്‍ഗീയ വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it