Flash News

എസ്ഇയു സംസ്ഥാന സമ്മേളനം 19 മുതല്‍ ആലപ്പുഴയില്‍



ആലപ്പുഴ: സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്റെ 35ാമത് സംസ്ഥാന സമ്മേളനം 19, 20, 21 തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. 19ന് ഉച്ചയ്ക്ക് 2.30ന് സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് പതാക ഉയര്‍ത്തും. 20ന് രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യ പ്രഭാഷണം നടത്തും. എസ്ഇയു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് അധ്യക്ഷത വഹിക്കും. 11.30ന് നടക്കുന്ന 'സിവില്‍ സര്‍വീസ്: അസ്തിത്വം, അതിജീവനം' സെമിനാര്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന 'ജനാധിപത്യം: ആധിപത്യം ആര്‍ക്ക്' എന്ന സെമിനാര്‍ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ്് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. മാധ്യമ നിരൂപകന്‍ അഡ്വ. ജയശങ്കര്‍ വിഷയാവതരണം നടത്തുന്ന സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, അബ്ദുല്ല വാവൂര്‍ സംസാരിക്കും. മൂന്നിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുസ്‌ലിംലീഗ് നിയമസഭാകക്ഷി ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്ഇയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് ജലീല്‍ അധ്യക്ഷത വഹിക്കും. ടി വി ഇബ്രാഹീം എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തും. 4.30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. സ്വാഗസംഘം ചെയര്‍മാന്‍ എ എം നസീര്‍ അധ്യക്ഷത വഹിക്കും.വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ എം നസീര്‍, എസ്ഇയു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ എം അബൂബക്കര്‍, ഖജാഞ്ചി സിബി മുഹമ്മദ്, വര്‍ക്കിങ് കണ്‍വീനര്‍ ഷെയ്ഖ് ബിജു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ എ റസാഖ്, ജില്ലാ പ്രസിഡന്റ് എ അബ്ദുല്‍സലാം പങ്കെടുത്തു.
Next Story

RELATED STORIES

Share it