palakkad local

എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാജ്വേഷന്‍ ഡേ

ചെര്‍പ്പുളശ്ശേരി: കച്ചേരിക്കുന്ന് നോര്‍ത്ത് എഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ഗ്രാജ്വേഷന്‍ ഡേ ശ്രദ്ധേയമായി. നാലാം ക്ലാസ്സില്‍ നിന്നും ഉപരി പഠനത്തിനു വേണ്ടി വിദ്യാലയം വിടുന്ന വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റിന്റെ സഹായത്തോടെ  അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ഗ്രാജ്വേവേഷന്‍ ഡേ കുഞ്ഞുമനസ്സുകളില്‍ എന്നെന്നും മറക്കാന്‍ കഴിയാത്ത ഓര്‍മകളായി.
നഗരസഭാ  ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പറക്കാടന്‍ അധ്യക്ഷത വഹിച്ചു.
ഷംസീര്‍  മാഹി, വാര്‍ഡ് കൗണ്‍സിലര്‍ സുഹ്‌റാബി ടീച്ചര്‍, എ രാമകൃഷ്ണന്‍, അധ്യാപകരായ പി പ്രേമകുമാരി, അല്‍ത്താഫ് മംഗലശ്ശേരി, രതീദേവി, ശോഭന, ഹസീന കെ, ഹസീന ടി എന്നിവര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it